06:04pm 10 November 2026
NEWS
കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് വേട്ട കേസിൽ ഒരാൾ കൂടി പിടിയിൽ .
28/07/2025  06:15 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് വേട്ട കേസിൽ ഒരാൾ കൂടി പിടിയിൽ .

കളമശ്ശേരി : കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് വേട്ടക്കേസിൽ ഒറീസ സ്വദേശിയും ഈ കേസിലെ എട്ടാം പ്രതിയുമായ അജയ് പ്രധാൻ (33/25) s/o ജിർമിയ പ്രധാൻ pangali,കണ്ടമൽ DISTICT, ഒറീസ്സ.എന്നയാളെയാണ് കളമശ്ശേരി സബ് ഇൻസ്പെക്ടർ മാരായ സെബാസ്റ്റ്യൻ p ചാക്കോ രഞ്ജിത്ത് R  U, CPO മാരായ മാഹിൻ അബൂബക്കർ, ഷിബു ,അരുൺ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ലോക്കൽ പോലീസ് പോലും കടന്നു ചെല്ലാൻ മടിക്കുന്ന മാവോയിസ്റ്റ് ബാധിത പ്രദേശമായ ഒറീസയിലെ ദാരിങ്കബാധി എന്ന സ്ഥലത്തുനിന്നും ബലികുട SDPO , ദാരിങ്കാബാദി പോലീസ് എന്നിവരുടെയും സഹായത്തോടെ അതിസാഹസികമായി പിടികൂടിയത് . പ്രതി പ്രദേശത്ത് വൻ കഞ്ചാവ് കൃഷി നടത്തുന്ന ലഹരി മാഫിയയിലെ കണ്ണിയാണ്. കേരളത്തിലേക്ക് മുഖ്യമായും കഞ്ചാവ് മൊത്തമായും ചില്ലറയായും എത്തിച്ചു നൽകുന്നവരിൽ പ്രധാനി ആണിയാൾ എന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഈ കേസിലെ എല്ലാ പ്രതികളെയും പിടികൂടണം എന്ന കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാധിത്യ IPS ൻ്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് DCP മാരായ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിലാണ് കളമശ്ശേരി പോലീസ് പ്രതിയെ പിടികൂടിയത്.എർണാകുളം സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ബഹു കോടതി 28/07/25 തിയ്യതി മുതൽ റിമാൻഡ് ചെയ്തു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img